കേരളത്തിന് 70 വയസ്സ്. നിയമസഭാ മുൻ സ്പീക്കർമാരെയും, ഡപ്യൂട്ടി സ്പീക്കർമാരെയും ആദരിച്ചു

കേരളത്തിന് 70 വയസ്സ്.  നിയമസഭാ മുൻ സ്പീക്കർമാരെയും, ഡപ്യൂട്ടി സ്പീക്കർമാരെയും ആദരിച്ചു
Nov 2, 2026 03:45 PM | By PointViews Editor

     കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭയിൽ മുൻ നിയമസഭാംഗങ്ങളുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സ്‌നേഹസംഗമം സംഘടിപ്പിച്ചു. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന സംഗമം മുൻ നിയമസഭാ സ്പീക്കർ വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിച്ചു.

നൂറ്റി അമ്പതലിധികം മുൻ നിയമസഭാംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ കേരള നിയമസഭാ മുൻ സ്പീക്കർമാരായ തേറമ്പിൽ രാമകൃഷ്ണൻ, വിഎം.സുധീരൻ, എൻ.ശക്തൻ, എം.വിജയകുമാർ, എം.ബി.രാജേഷ്, എ.എൻ. ഷംസീർ തുടങ്ങിയവരെ ആദരിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി, വി ശശി, ചിറ്റയം ഗോപകുമാർ എന്നിവരെയും ആദരിച്ചു. മുൻ നിയമസഭാംഗമായ പാലോളി മുഹമ്മദ് കുട്ടിയെയും മുൻ നിയമസഭാ സെക്രട്ടറി ആർ രാജേന്ദ്ര ബാബുവിനെയും മുതിർന്ന മാധ്യമപ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയ, അന്തർദേശീയ കായികമത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയ മുൻ നിയമസഭാംഗം എം ജെ ജേക്കബിനും ചടങ്ങിൽ ആദരമർപ്പിച്ചു.

കേരളത്തിന്റെ നിയമനിർമാണചരിത്രം സൃഷ്ടിച്ചവർ ഒത്തുചേർന്ന സംഗമം ചരിത്രമായിരിക്കുകയാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തെ മുന്നോട്ട് കൊണ്ടുപോകാൻ തുടർന്നും എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും സ്പീക്കർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വി എം സുധീരൻ പറഞ്ഞു. ഒന്നാം കേരള നിയമസഭയിൽ ഒരൊറ്റ ദിവസം പോലും സഭാസ്തംഭനം ഉണ്ടായിട്ടില്ല. കേവലം നാല് തവണ മാത്രമാണ് വാക്കൗട്ട് ഉണ്ടായിട്ടുള്ളത്. സബ്ജക്ട് കമ്മിറ്റി എന്ന ആശയം കേരള നിയമസഭയുടേതാണ്. പിന്നീട് പാർലമെന്റിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ നിലവിൽ വന്നു. ഓരോ ബില്ലും കേരളനിയമസഭ പാസാക്കിയത് വിശദമായ ചർച്ചകൾക്ക് ശേഷമാണ്. ജനങ്ങളുടെ അഭിലാഷങ്ങളും ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്ന വേദിയായി പ്രവർത്തിക്കാനും ആദ്യകാല പ്രതാപകാലം തിരിച്ചുപിടിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച നിയമനിർമാണസഭയായി മാറാനും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കീഴിൽ കേരള നിയമസഭയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സഭാനടപടികളും ലൈബ്രറി റഫറൻസ് സംവിധാനവും എങ്ങനെ മെച്ചപ്പെടുത്താമെന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സ്പീക്കറും മുൻ സ്പീക്കർമാരും സഭയിലെ അനുഭവങ്ങൾ പങ്കുവച്ചത് കൗതുകമായി.

നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി നന്ദി രേഖപ്പെടുത്തി. തുടർന്ന് കേരളീയ ഗാനങ്ങൾ കോർത്തിണക്കി നിയമസഭാ ജീവനക്കാർ അവതരിപ്പിച്ച സംഗീതപരിപാടി അരങ്ങേറി. സംഗമത്തിന് മുന്നോടിയായി നിയമസഭാ ജീവനക്കാർ മെഗാ തിരുവാതിര അവതരിപ്പിച്ചു.

Kerala turns 70. Former Speakers and Deputy Speakers of the Assembly were honored.

Related Stories
ഡൽഹിയിൽ പൊലീസും അമിത് ഷായുടെ പൊലീസും തമ്മിൽ തർക്കം, പ്രതിഷേധം.

Nov 2, 2026 12:23 PM

ഡൽഹിയിൽ പൊലീസും അമിത് ഷായുടെ പൊലീസും തമ്മിൽ തർക്കം, പ്രതിഷേധം.

ഡൽഹിയിൽ പൊലീസും അമിത് ഷായുടെ പൊലീസും തമ്മിൽ തർക്കം,...

Read More >>
ഭീകരർ വാഴുന്ന അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലവിഷൻ ചാനൽ വരുന്നു. മൊസ്‌ദ ടിവി

Nov 2, 2026 08:53 AM

ഭീകരർ വാഴുന്ന അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലവിഷൻ ചാനൽ വരുന്നു. മൊസ്‌ദ ടിവി

ഭീകരർ വാഴുന്ന അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലവിഷൻ ചാനൽ വരുന്നു. മൊസ്‌ദ...

Read More >>
സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള പൊലീസിൻ്റെ  ക്ലിക്ക്.

Nov 1, 2026 07:22 PM

സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള പൊലീസിൻ്റെ ക്ലിക്ക്.

സൈബർ കുറ്റകൃത്യങ്ങൾ തടയാനും കേരള...

Read More >>
സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ തുടങ്ങും

Nov 1, 2026 06:31 PM

സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ തുടങ്ങും

സ്ത്രീ ശാക്തീകരണം: നയരൂപീകരണത്തിന് വനിത സമ്മിറ്റ് നാളെ...

Read More >>
ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

Nov 1, 2026 11:14 AM

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ഡൽഹിയിൽ എത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് പർച്ചേസ് നടത്തണമെന്ന് കോൺസ് പ്രവർത്തകരോട് രാഹുൽ...

Read More >>
വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു വിട്ടു

Nov 1, 2026 11:05 AM

വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു വിട്ടു

വയ്യാത്ത വിജയൻ കയ്യാല ചാടാൻ പോയി. റോജി എം ജോൺ വിജയൻ്റെ സൂക്കേട് തീർത്തു...

Read More >>
Top Stories